മലയാളനടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം

ചെന്നൈ: തട്ടിക്കൊണ്ടുപോകലിനും മാനഭംഗ ശ്രമത്തിനും ഇരയായ മലയാളനടിക്ക് പിന്തുണയുമായി ഇന്ത്യന്‍ സിനിമാലോകം. നടി അനുഭവിച്ച ദുരന്തംകേട്ട് ഞെട്ടിയിരിക്കുകയാണ്. അത് മറികടക്കാനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടാകട്ടെ. കുറ്റക്കാരെല്ലാം പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം എന്നാണ് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തത്. ധീര എന്നാണ് നടി സാമന്ത ആക്രമണത്തിന് ഇരയായ നടിയെ വിശേഷിപ്പിച്ചത്.
ഇവരെ കൂടാതെ നടന്മാരായ വിശാല്‍, സിദ്ധാര്‍ത്ഥ് എന്നിവരും നടിക്ക് ട്വിറ്ററിലൂടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നടിക്കുണ്ടായ ആക്രമണത്തില്‍ തമിഴ് സംഘടനയായ നടികര്‍ സംഘവും പ്രതിഷേധം അറിയിച്ചിരുന്നു. മുഴുവന്‍ സിനിമാലോകവും നടിക്കൊപ്പമുണ്ട്. ഒരു നടിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും നടിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു എന്നും നടന്‍ വിശാല്‍ പറഞ്ഞു.
