മലപ്പുറത്ത് കോവിഡ്-19 ബാധിതരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് പേരും സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങടങ്ങിയ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. വണ്ടൂര്‍ വാണിയമ്ബലം സ്വദേശിയും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയും യാത്ര ചെയ്ത റൂട്ടിൻ്റെ ചാര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.വാണിയമ്ബലം സ്വദേശി മാര്‍ച്ച് ഒമ്ബതാം തീയതി മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12-ാം തീയതി വരെയും ചെമ്രക്കാട്ടൂര്‍ സ്വദേശി 12, 13 ദിവസങ്ങളിലും യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ചാര്‍ട്ടില്‍ പറയുന്ന സ്ഥലങ്ങളില്‍ ആ സമയത്തുണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിെന്റ സ്ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ േഫ്ലാ ചാര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.ചാര്‍ട്ടില്‍ രേഖപ്പെടുത്തിയ സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ മാര്‍ച്ച് ഒന്നു മുതല്‍ ഉംറ തീര്‍ഥാടനം കഴിഞ്ഞ് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയവര്‍ ജില്ലാതല കണ്ട്രോള് സെല്ലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

covidtravel@gmail.com എന്ന ഇ-മെയിലില്‍ പേര്, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്ബര്‍, യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ദിവസം എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പോകരുത്. കണ്ട്രോള് സെല്ലില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജില്ലയിലെ ട്രാവല്‍ ഏജന്‍സികള്‍ വിദേശ യാത്രക്കാരുടെ വിവരങ്ങള്‍ ജില്ലാ കണ്ട്രോള് റൂമില്‍ അടിയന്തരമായി കൈമാറണമെന്നും അതില്‍ വീഴ്ച വരുത്തരുതെന്നും കലക്ടര്‍ അറിയിച്ചു.

