KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ പ്രതിശ്രുധ വധു മരിച്ചു

മലപ്പുറം: കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ പ്രതിശ്രുധ വധു മരിച്ചു. എ ആര്‍ നഗര്‍ മമ്പുറം – വി കെ പടി പല്ലാട്ട് ശശിധരന്റെ മകള്‍ ഭാഗ്യ (21) ആണ് മരിച്ചത്. പ്രതിശ്രുത വരന്‍ കുണ്ടോട്ടി – കീഴിശ്ശേരി കുന്നം പള്ളി സുകുവിന്റെ മകന്‍ ഷൈജു (27) നെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ആഴ്ച്ച വിവാഹിതരാവനുള്ള യുവാവുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ ചേളാരിക്കും പാണാമ്പ്രക്കും ഇടയിലുള്ള ഇറക്കത്തില്‍ ആണ് അപകടം.

ചേളാരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി ആള്‍ട്ടോ കാര്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി.സൂപ്പര്‍ ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറില്‍ ഇടിക്കാതിരിക്കാന്‍ ബസ് ഡ്രൈവര്‍ പരമാവധി വാഹനം ഇടത്തുവശത്തേക്ക് ഒതുക്കിയെങ്കിലും കാറുമായി കൂടിയിടിയിക്കുകയായിരുന്നു.

മുന്‍ഭാഗം നിശേഷം തകര്‍ന്ന കാറിനുള്ളില്‍ നിന്ന് മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രേദേശ വാസികളും ഏറെ പണിപ്പെട്ടാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന യുവാവിനെ പുറത്തെടുത്തത്.ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടു പോയെങ്കിലും യുവതി വഴിമദ്ധ്യേ മരണമടയുകയുകയും ചെയ്തു.

Advertisements

വിവരമറിഞ്ഞു തേഞ്ഞിപ്പലം അഡീഷണല്‍ എസ്.ഐ.സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കി. .അപകടത്തില്‍ തകര്‍ന്ന കാര്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ദേശീയപാതയോരത്തേക്ക് നീക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപെട്ടു.

Share news

Leave a Reply

Your email address will not be published. Required fields are marked *