മരുതൂർ ജി.എൽ.പി. സ്കൂളിൻ്റെ പുതിയ കെട്ടിടം കെ.ദാസൻ MLA ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മരുതൂർ ജി.എൽ.പി. സ്കൂളിൽ നഗരസഭ പുതുതായി നിർമ്മിച്ച കെട്ടിടം കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു, നഗരസഭാംഗം കെ.ലത, പ്രധാന അധ്യാപകൻ വിശ്വനാഥൻ ഇടവന, പി.ടി.എ.പ്രസിഡന്റ് എം.വി.ബാലകൃഷ്ണൻ, ടി.ദീപ്തി എന്നിവർ സംസാരിച്ചു.

