മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി
കൊയിലാണ്ടി: കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ മത്സ്യ തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി. ബ്ലൂ ഇക്കോണമി നടപടി, മറൈൻ ഫിഷറീസ് ബിൽ പിൻവലിക്കുക, , കടലിൻ്റെ അവകാശം കുത്തകകൾക്ക് നൽകാനുള്ള തീരുമാനം പിൻവലിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അടിക്കടി വർദ്ധിപ്പിക്കുന്ന ജനദ്രോഹ നയംതിരുത്തുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തിയത്.

കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ധർണ മുൻ എം.എൽ.എ.യും യൂണിയൻ ജില്ലാ പ്രസിഡണ്ടുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എം.എ. ഷാജി അഭിവാദ്യം ചെയ്തു. ധർണയ്ക്ക് ചോയിക്കുട്ടി, പി.വി. കാദർ, ടി.കെ. മമ്മു, ചാത്തുക്കുട്ടി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും, കെ. രാജൻ നന്ദിയും പറഞ്ഞു.


