മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായി. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപ്പള്ളി സ്വദേശികളായ ആന്‍റണി, യേശുദാസന്‍ എന്നീ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.
ബുധനാഴ്ച വൈകീട്ടാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. ഇവര്‍ക്കായി മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തതോടെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് തിരച്ചില്‍ ആരംഭിച്ചു.

