മതേതര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി. ആർ.എസ്.എസ്.ൻ്റെ വർഗ്ഗീയതക്കെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ മതേതര സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.സി.പി. മണ്ധലം സെക്രട്ടറി കെ.ടി.എം. കോയ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
സി.പി.ഐ. മണ്ധലം സെക്രട്ടറി ഇ.കെ. അജിത്ത്, മുൻ നഗരസഭ വൈസ് ചെയർമാൻ ടി. കെ. ചന്ദ്രൻ മാസ്റ്റർ, ആർ.എം. രഞ്ജിത്ത്, കോൺഗ്രസ്സ് എസ്. ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

