മണ്‍വിള തീപിടിത്തം; ഡിസിപി ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്‍വിളയിലെ പ്ലാസ്റ്റിക് ഉപകരണ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ഡിസിപി ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. മാത്രമല്ല, ഫോറന്‍സിക് വിദഗ്ദ്ധരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാകുമെന്നും കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മീഷണറാകും അന്വേഷണ ഉദ്യോഗസ്ഥനെന്നും ഡിജിപി വ്യക്തമാക്കി.
മണ്‍വിളയിലുണ്ടായ അപകടത്തെ സംബന്ധിച്ച് അഗ്‌നിശമന സേനയും അന്വേഷണം നടത്തുന്നതാണ്. അഗ്‌നിശമന സേനാ മേധാവി എ. ഹേമചന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഗ്‌നിശമന സേനയുടെ ടെക്നിക്കല്‍ വിഭഗം ഡയറക്ടര്‍ പ്രസാദിനാണ് അന്വേഷണ ചുമതല്. തീപ്പിടിത്തത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നുള്ള സൂചനകളും,ഒപ്പം തീയണയ്ക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്ബനി പാലിച്ചില്ലെന്നുളള സൂചനകളും പുറത്തു വരുന്നുണ്ട്.

ഫാമിലി പ്ലാസ്റ്റിക്‌സിന്റെ നിര്‍മാണ യൂണിറ്റില്‍ ബുധനാഴ്ച രാത്രിയോടെ ഉണ്ടായ തീപിടിത്തം വ്യഴാഴ്ച പുലര്‍ച്ചയോടെയാണ് നിയന്ത്രണ വിധേയമായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്ബതോളം യൂണിറ്റുകള്‍ എത്തിയാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ 500 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.

