മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തി ക്കാനുള്ള പദ്ധതികള്‍ക്ക് ജനകീയ ശില്പശാലയോടെ തുടക്കം. സ്കൂളിന് സര്‍ക്കാര്‍ മൂന്നുകോടിരൂപ അനുവദിച്ചിട്ടുണ്ട്. മാസ്റ്റര്‍പ്ലാന്‍ പ്രകാരം കെട്ടിടത്തിന്റെ ഒന്നാംഘട്ടനിര്മാണവും പൂര്‍ത്തിയായി. എല്ലാ ക്ലാസ്മുറികളിലും പ്രൊജക്ടര്‍, കംപ്യൂട്ടര്‍ എന്നിവ ലഭ്യമാക്കും.
പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി പഞ്ചായത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തകരുടെയും അധ്യാപകരുടെയും ശില്പശാല സ്കൂളില്‍ ചേര്‍ന്നു. പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി പഠനം സ്കൂളില്‍ ഉറപ്പാക്കാന്‍ ശില്പശാല തീരുമാനിച്ചു.

