മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. പെരിഞ്ചേരി, കുഴിക്കല്‍, പെറോറ വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി.
മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും പരിസരത്തും വന്‍സുരക്ഷ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 35 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 82.91 ശതമാനം പോളിങ്ങാണ് നടന്നിട്ടുള്ളത്. വാര്‍ഡുകളില്‍ 93.4 ശതമാനം വോട്ട് പോള്‍ ചെയ്ത മേറ്റടിയാണ് ഒന്നാമത്. 70.76 ശതമാനം പേര്‍ വോട്ട് ചെയ്ത മിനി നഗര്‍ വാര്‍ഡിലാണ് ഏറ്റവും കുറവ്.

20 വര്‍ഷമായി ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 112 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. എല്‍ഡിഎഫില്‍ സിപിഐഎം 28 വാര്‍ഡിലും സിപിഐ, ജനതാദള്‍, എന്‍സിപി, സിഎംപി, ഐഎന്‍എല്‍ എന്നിവ ഓരോ വാര്‍ഡിലും എല്‍ഡിഎഫ് സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് മത്സരിച്ചത്.

യുഡിഎഫില്‍ കോണ്‍ഗ്രസ് 25, മുസ്ലിംലീഗ് എട്ട്, ആര്‍എസ്പി, ജെഡിയു ഒന്നുവീതം വാര്‍ഡുകളിലും മത്സരിച്ചു. ബിജെപി 32 വാര്‍ഡിലും എസ്ഡിപിഐ എട്ട് വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

