KOYILANDY DIARY.COM

The Perfect News Portal

‘മടപ്പള്ളി യുണൈറ്റഡ്‌’ ട്രെയിലർ പുറത്തിറങ്ങി

കോഴിക്കോട്‌: മടപ്പള്ളി സർക്കാർ സ്കൂളിലെ കായികപ്രതിഭകൾ അഭിനേതാക്കളാവുന്ന ‘മടപ്പള്ളി യുണൈറ്റഡ്‌’ ട്രെയിലർ പുറത്തിറങ്ങി. ഇതിനകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്‌കാരം നേടിയതാണ്‌ സിനിമ. ചലച്ചിത്ര മാധ്യമ പ്രവർത്തകൻ സുശാന്ത് മെഹ്ത, ഷനീം സയീദ്, നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, സമീർ സോണി, നടനും നിർമാതാവുമായ സഞ്ജയ് സൂരി, ഗായകൻ മോഹൻ കണ്ണൻ, നടൻ രാജേഷ് മാധവൻ, സാമൂഹ്യ പ്രവർത്തക കനിക ദേവൻ, ഗായിക സിതാര കൃഷ്ണകുമാർ തുടങ്ങിയവരാണ് ട്രെയിലർ പുറത്തിറക്കിയത്.

https://www.youtube.com/watch?v=IZL7cuLrJOc എന്ന യൂട്യൂബ്‌ ലിങ്കിൽ ട്രെയിലർ കാണാം. ജൂലൈയിൽ ഇന്ത്യ ഒട്ടാകെ റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം. കേരളത്തിലും ഡൽഹി, ഡെറാഡൂൺ, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ചിത്രം പ്രദർശിപ്പിക്കും. അജയ് ഗോവിന്ദാണ്‌ രചനയും സംവിധാനവും. യു എൽ ഫൗണ്ടേഷൻ, കഥ ബുക്സ് തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ്‌ നിർമാണം. കായികവിദ്യാഭ്യാസം ഉൾപ്പെടെയുള്ള സമഗ്ര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, കഴിവ്, ലിംഗപദവി, കുട്ടികളുടെ കളിക്കാനുള്ള അവകാശം തുടങ്ങിയ വിഷയങ്ങൾ സൂക്ഷ്മവും രസകരവുമായി സിനിമയിൽ അവതരിപ്പിക്കുന്നു.

കെനിയ ഇന്റർനാഷണൽ സ്പോർട്സ് ഫിലിം ഫെസ്റ്റിവൽ, ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റി, ഇറാനിലെ റോഷിദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ചിത്രം പുരസ്‌കാരം നേടിയിട്ടുണ്ട്. മടപ്പള്ളി സർക്കാർ സ്കൂളിലെ കുട്ടികളാണ് സിനിമയിലെ  അഭിനേതാക്കൾ. യുഎൽ ഫൗണ്ടേഷൻ നടപ്പാക്കിയ ‘മടപ്പള്ളി അക്കാദമിക് പ്രോഗ്രാം ഫോർ ലേണിങ് ആൻഡ് എംപവർമെന്റ്’ എന്ന പദ്ധതിയിലെ വിദ്യാർഥികളാണ്‌ സിനിമയിൽ.

Advertisements


Share news

Leave a Reply

Your email address will not be published. Required fields are marked *