“മക്കൾക്കൊപ്പം” രക്ഷാകർത്തൃ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
കൊയിലാണ്ടി: ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മക്കൾക്കൊപ്പം എന്ന പേരിൽ ഓൺലൈൻ ക്ലാസുകളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ ശാസ്ത്രീയമായ ഉപയോഗം, കുട്ടികളിലെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കൽ എന്നീ വിഷയങ്ങളിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ടഘാടനം ചെയ്യതു. പി.ടി. എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
എ. ബാബുരാജ് ആമുഖപ്രഭാഷണം നടത്തി. കെ.കെ.ശിവദാസൻ മാസ്റ്റർ വിഷയാവതരണം നടത്തി. ഹെഡ്മിസ്ട്രസ് പി.സി. ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിന്ധു. ബി നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 6 വിഷയ വിദഗ്ധർ വ്യത്യസ്ത പ്ലാറ്റ്ഫോമിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.


