മകളുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു

കൊയിലാണ്ടി: മകളുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ പിതാവ് കുഴഞ്ഞു വീണു മരിച്ചു. അത്തോളി ചോനാം വീട്ടിൽ രാജൻ (68) ആണ് മരിച്ചത്. മകൾ ജിംന (36) ഞയറാഴ്ച വീട്ടിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. തിങ്കളാഴ്ച മകളുടെ സംസ്കാര ചടങ്ങ് നടക്കുന്നതിനിടെ കുഴഞ്ഞു വീണ രാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊയിലാണ്ടി പരേതരായ തെരുപറമ്പിൽ കുഞ്ഞിക്കണാരൻ്റെയും, ജാനുവിൻ്റെയും മകൾ ചന്ദ്രികയാണ് ഭാര്യ: മക്കൾ. ജസ്ന, ജിംജിത്ത് (ദുബായ്) കാരക്കുന്നത്ത് ഫാർമേഴ്സ് വെൽഫെയർ കോ.ഓപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു. ജിംന, ഭർത്താവ്: പുന്നശ്ശേരി ചാത്തങ്കേരി ജോഷി ലാൽ.


