മകനൊപ്പം സഞ്ചരിക്കവേ,അമ്മ ബെെക്കില്‍ നിന്നും വീണ് മരിച്ചു

ഹരിപ്പാട്: മകനൊപ്പം സഞ്ചരിക്കവേ,അമ്മ ബെെക്കില്‍ നിന്നും വീണ് മരിച്ചു. ചെങ്ങന്നൂര്‍ കാരയ്ക്കാട് തട്ടയ്ക്കാട് വടക്കതില്‍ നാരായണന്റെ ഭാര്യ ഓമനയാണ് മരിച്ചത്.
തോട്ടുകടവ് പാലത്തിനടുത്തുവച്ച് ബെെക്ക് ഹബില്‍ കയറുകയും പെട്ടന്ന് ബെെക്കിന് പിന്നിലായി ഇരിക്കുകയായിരുന്ന ഓമന തെറിച്ച് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ബന്ധുവിന്റെ ചിതാഭസ്മം നിമഞ്ജനച്ചടങ്ങിനായി പോകവേയാണ് സംഭവം സംഭവിച്ചത്.

