മകനും ഭാര്യയ്ക്കും നേരെ ആക്രമണം നടത്തിയത് ബിജെപിയുടെ പ്രത്യേക സംഘം: പി.മോഹനന്‍

തിരുവനന്തപുരം: സിപിഎം-ബിജെപി സംഘര്‍ഷം കേരളത്തില്‍ മുഴുവന്‍ വ്യാപിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. തന്റെ മകനും മകന്റെ ഭാര്യയ്ക്കും നേരെ ശനിയാഴ്ച കോഴിക്കോട് നടന്ന ബിജെപി ആക്രമണം ഈ ശ്രമത്തിന്റെ ഭാഗം തന്നെയായി കാണേണ്ടതുണ്ടെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. തന്റെ മകനും മകന്റെ ഭാര്യയുമാണ് എന്നറിഞ്ഞാണ് ആക്രമണം നടത്തിയത്. ഒരു തവണ അവരുടെ നേരെ ആക്രമണമുണ്ടായി. അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോകുമ്ബോള്‍ രണ്ടാമത് തവണയും ആക്രമണമുണ്ടായി. ഒരു സംഭവത്തിന്റെ പേരില്‍ രണ്ടിടത്ത് ആക്രമണം നടക്കുമ്ബോള്‍ അത് ആസൂത്രിതമാണ്. – പി മോഹനന്‍ വ്യക്തമാക്കി.
ബിജെപി പ്ലാന്‍ ചെയ്ത ആസൂത്രണ ആക്രമണമാണ് തന്റെ കുടുംബത്തിനു നേര്‍ക്ക് ഉണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്റെയും ഭാര്യയുടെയും നേര്‍ക്ക് ആക്രമണം നടക്കുമ്ബോള്‍ സ്വാഭാവികമായും ഒരു തിരിച്ചടി ബിജെപി പ്രതീക്ഷിക്കും. പക്ഷെ ബിജെപിയുടെ കെണിയില്‍ സിപിഎം കുടുങ്ങില്ലെന്നും പി.മോഹനന്‍ പറഞ്ഞു. ഇത്തരം ആക്രമണം നടത്താന്‍ ബിജെപിക്ക് ഒരു പ്രത്യേക ടീമുണ്ട്. ഈ ടീമാണ് അവര്‍ക്ക് നേരെ ആക്രമണം നടത്തിയത്. കണ്ണൂരില്‍ ബിജെപി-സംഘപരിവാര്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നുണ്ട്. ഈ ആക്രമണമാണ് കോഴിക്കോടെയ്ക്കും വ്യാപിപ്പിക്കാന്‍ നോക്കുന്നത്.

ഒരറ്റത്ത് നിന്ന് തുടങ്ങി പിന്നീടത് സംസ്ഥാന വ്യാപകമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നാമജപ പ്രക്ഷോഭത്തിന്റെ മറവില്‍ ബിജെപി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ആക്രമണം അഴിച്ചു വിടുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് മകനും ഭാര്യയുടെയും നേര്‍ക്ക് ആക്രമണം നടത്തിയത്. പക്ഷെ ഈ കെണിയില്‍ സിപിഎമ്മിനെ കുരുക്കാന്‍ കഴിയും എന്ന് ബിജെപിയോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോ പ്രതീക്ഷിക്കേണ്ടതില്ല.ഒരു സംഘര്‍ഷവും ഇല്ലാതിരിക്കുന്ന സമയത്താണ് മകനും ഭാര്യയ്ക്കും നേരെ ആക്രമണം നടക്കുന്നത്. ഇത് തന്നെ മനഃപൂര്‍വം സിപിഎം-ബിജെപി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ കാണാന്‍ കഴിയൂ-മോഹനന്‍ പറയുന്നു.

ശനിയാഴ്ച ബിജെപി നടത്തിയ ഹര്‍ത്താല്‍ വേളയിലാണ് മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിക്കും നേരെ ആക്രമണമുണ്ടാകുന്നത്. കുറ്റ്യാടി കക്കട്ടില്‍ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഇവരെ ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിന്നിടയില്‍ നടുവണ്ണൂരില്‍ വച്ചും ആക്രമണമുണ്ടായി. ജൂലിയസിന് നെഞ്ചിലും മുഖത്തുമാണ് പരുക്കേറ്റത്. അതേസമയം സംഭവത്തില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായിട്ടുണ്ട്. അമ്ബലക്കുളങ്ങര നെട്ടൂര്‍ സ്വദേശി ഏറത്ത് സുധീഷാ(39)ണ് അറസ്റ്റിലായത്. ആക്രമണത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

