ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ചവറ: വനിതാ കണ്ടക്ടറായ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ചവറ തെക്കുംഭാഗത്താണ് സംഭവം. കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന ടോമി ടി യാര്‍ലിയാണ് മരിച്ചത്. അവശനിലയിലായ ഭര്‍ത്താവ് ബാബുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞെത്തിയ ടോമിയെ ഭര്‍ത്താവ് ബാബു ചവറ കെഎംഎംഎല്‍ ജംഗഷനില്‍ പോയി കൂട്ടികൊണ്ട് വരികയായിരുന്നു. ടോമിയുടെ സഹോദരിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് വെള്ളിയാഴ്ച നടക്കാനിരിക്കെയായിരുന്നു കൊലപാതകം. വീട്ടിലെ ശുചിമുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് ഡോമിയുടെ മൃതദേഹം കണ്ടത്.

രാവിലെ ബാബുവിന്റെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം ആദ്യം കണ്ടത്. അവശനിലയില്‍ കണ്ട ബാബുവിന്റെ ശരീരത്ത് മുറിവുകള്‍ ഏറ്റിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ കാല്‍ തല്ലിയൊടിച്ചുവെന്ന പേരില്‍ ബാബുവിനെതിരെ കേസെടുത്തിരുന്നു. നിലവില്‍ സ്ത്രീധന പീഡനം ആരോപിച്ചും യുവതി നല്‍കിയ കേസ് നടന്നു വരികയാണ്.

