ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ലൈഫ് പദ്ധതിയിലൂടെ വീട് വെച്ച് നല്‍കും: മന്ത്രി ടി .പി രാമകൃഷ്ണന്‍

കോഴിക്കോട്: ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായ വീടുകളുടെ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി .പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കേരളത്തിലെ ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും സര്‍ക്കാര്‍ ലൈഫ് പദ്ധതിയിലൂടെ വീട് വെച്ച് നല്‍കുമെന്നും സംസ്ഥാനത്തു സ്വസ്തവും സമാധാനവുമുള്ള സാഹചര്യം ഉണ്ടാവാന്‍ ജനങ്ങളുടെ സഹകരണമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ പുരുഷന്‍ കടലുണ്ടി അദ്ധ്യക്ഷനായി. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് സ്വാഗതം പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ പത്തൊമ്പത് വീടുകളാണ് ഗ്രാമ പഞ്ചായത്ത് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ പുതിയ വീടുകള്‍ക്കായുള്ള രേഖ സമര്‍പ്പണവും ചടങ്ങില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്രീജ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പെരിങ്ങിനി മാധവന്‍, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ സബിതാ ഡി. ബി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ പരീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

