ഭരണ പരാചയം മറയ്ക്കാനാണ് അക്രമമെന്ന് വി. എസ്. ജോയ്

കൊയിലാണ്ടി: അക്രമം നടത്തി ഭരണ പരാചയങ്ങൾ മറയ്ക്കാന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് കെ. എസ്. യു. മുൻ സംസ്ഥാന പ്രസിഡണ്ട് വി. എസ്. ജോയ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിൽ പശുവിന്റെ പേരിൽ നിരവധിപേരെ കൊന്നൊടുക്കി കലാപം സൃഷ്ടിക്കുന്ന ബി. ജെ. പി. യും, കേരളത്തിൽ രാഷ്ട്രീയ അക്രമം നടത്തി ജനശ്രദ്ധ തിരിച്ചുവിടുന്ന ഇടതുപക്ഷ സർക്കാരും ഓരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി നോർത്ത് മണ്ഡലത്തിലെ 85-ാം ബൂത്ത് ഇന്ദിരാജി ജന്മശദാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോയ്. പി. വി. മണി അദ്ധ്യക്ഷത വഹിച്ചു. യു. രാജീവൻ, വി. വി. സുധാകരൻ, രാജേഷ് കീഴരിയൂർ, നടേരി ഭാസ്‌ക്കരൻ, പി. രത്‌നവല്ലി, പി. പി. നാണി, അഡ്വ: കെ. പി. നിഷാദ്, എം. കെ. ബിനോയ്, വി. കെ. സതി, പി. വി. വത്സൻ, സി. കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.

