KOYILANDY DIARY.COM

The Perfect News Portal

ബോർഡ് കത്തിക്കാൻ പ്രേരണയായത്‌ മോഡിയുടെ പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗo: പിണറായി

കണ്ണൂര്‍>നാലാംകിട ആര്‍എസ്എസ് പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്രമോഡി തരംതാഴ്ന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.വര്‍ഗീയതയെ ഇടതുപക്ഷം ശക്തമായി ചെറുക്കുന്നതിനാലാണ് മോഡിയും അമിത് ഷായും വ്യക്തിപരമായി ആക്ഷേപിക്കാന്‍ മുതിരുന്നത്.കലാപത്തിലുടെ രാഷട്രീയ അജണ്ട നടപ്പാക്കാണ് അവരുടെ നീക്കം. ധര്‍മ്മടത്ത് ആര്‍എസ്എസുകാര്‍ തന്റെ പ്രചരണ ബോര്‍ഡുകള്‍ തീയിട്ടു നശിപ്പിച്ചതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു പിണറായി.

നാലാംകിട ആര്‍എസ്എസ് നേതാവിന്റെ പ്രസംഗമാണ് മോഡി നടത്തിയത്. പ്രത്യക്ഷത്തില്‍തന്നെ പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗമാണ് മോഡിയുടേത്. വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലേക്ക് മോഡി തരം താഴ്ന്നു.മോഡിയുടെ നിര്‍ദ്ദേശം ആര്‍എസ്എസ് കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു.അതിന്റെ ഭാഗമായി ബോധപൂര്‍വ്വമാണ് ആര്‍എസ്എസ് ആക്രമണങ്ങള്‍ നടത്തുന്നത്. അതിനാലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നത്. കത്തിച്ച ബോര്‍ഡുകള്‍ ഉടനെ പുനസ്ഥാപിക്കും. സിപിഐ എം സ്ഥാപിക്കുന്ന പോസ്റ്ററുകള്‍ നശിപ്പിക്കാന്‍ ശക്തിയുള്ള കൈയുകള്‍ ഇവിടെ ഉണ്ടെന്ന് കരുതുന്നില്ല.അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും പിണറായി പറഞ്ഞു.

Share news