ബോണക്കാട് കുശിമലയിലേക്ക് കുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര പൊലീസ് തടഞ്ഞു

ബോണക്കാട്: നെയ്യാറ്റിന്‍ രൂപതയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുശിമലയിലേക്ക് കുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. വിശ്വാസികളും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. വിശ്വാസികള്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു.
മലയില്‍ സ്ഥാപിച്ചിരുന്നു മരക്കുരിശിന് നേരത്തെ മിന്നലേറ്റ് തകര്‍ന്നിരുന്നു. ഇതിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്. എന്നാല്‍ വനംഭൂമിയില്‍ കുരിശ് സ്ഥാപിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ബോണക്കാടുവച്ച് വിശ്വാസികളെ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തടഞ്ഞു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് -വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാവ് അല്‍പ്പസമയത്തിനകം ബോണക്കാട് സന്ദര്‍ശിക്കും.

