ബൈപ്പാസ്‌വിരുദ്ധ കർമസമിതി കളക്ടർക്ക് നിവേദനം നൽകി

കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് സർവേയുടെ പേരിൽ റവന്യൂ ഉദ്യോഗസ്ഥർ രേഖകളില്ലാതെ വസ്തുവിൽ പ്രവേശിച്ച് സർവേ നടത്തുന്നതും ഫലവൃക്ഷങ്ങൾക്കും കെട്ടിടങ്ങൾക്കും നമ്പർ പതിക്കുന്നതും ഹൈക്കോടതി കേസ് നടപടികൾ അവസാനിക്കുന്നതു വരെ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ബൈപ്പാസ്‌വിരുദ്ധ കർമസമിതി കളക്ടർക്ക് നിവേദനം നൽകി.
വീടും സ്ഥലവും നഷ്ടപ്പെടുന്നവരുടെയും ജനപ്രതിനിധികളുടെയും യോഗം ഉടൻ വിളിക്കാമെന്ന് കളക്ടർ ഉറപ്പു നൽകിയതായി കർമസമിതി പ്രസിഡൻറ് രാമദാസ് തൈക്കണ്ടി, ടി.എം. രവീന്ദ്രൻ, നാരായണൻ നായർ, മൃദുല, അംബുജം എന്നിവർ അറിയിച്ചു.

