KOYILANDY DIARY.COM

The Perfect News Portal

ബൈത്തുറഹ്മ വീടുകളുടെ താക്കോൽദാനവും പി. കെ. കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണവും

കൊയിലാണ്ടി: പ്രവാസികൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കി ബഹ്‌റൈൻ കെ. എം. സി. സി. നേതൃത്വത്തിൽ നിർമ്മിച്ച 10 ബൈത്തു റഹ്മ വീടുകളുടെ താക്കോൽദാനവും, മുസ്ലീംലീഗ് അഖിലേന്ത്യാ സെക്രട്ടറിയായി തെരഞ്ഞെടുത്ത പി. കെ. കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണവും ഒരുക്കുന്നതായി കൊയിലാണ്ടി മുസ്ലീലീഗ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. കൊയിലാണ്ടി മണ്ഡലം മുസ്ലീംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2017 സപ്തംബർ 11ന് തിങ്കളാഴ്ച ഉച്ചക്ക് 2.30ന്  ഇ. എം. എസ്. ടൗൺഹാളിലാണ് പരിപാടി് നടക്കുന്നത്. പരിപാടിയിൽ മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. എ. മജീദ്, പി. കെ. കെ. ബാവ, ഉമ്മർ പാണ്ടികശാല, പാറക്കൽ അബ്ദുള്ള, എൻ. ശംസുദ്ധീൻ, പി. കെ. ബഷീർ, സി. പി സെയ്തലവി, എസ്. വി. ജലീൽ, കളത്തിങ്കൽ അസൈനാർ തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിക്കും. ചടങ്ങിൽ കെ. യു. ഡബ്ലു. ജെ. സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കമാൽ വരദൂറിനെ ആദരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

2015ൽ രൂപംകൊണ്ട പ്രവാസി ബൈത്തുറഹ്മ പദ്ധതി പ്രകാരം ആദ്യഘട്ടം 16 വീടുകളും രണ്ടാഘട്ടം 10 വീടുകളും പണി പൂർത്തീകരിച്ച് ഇതിനോടകം പ്രവാസികൾക്ക് നൽകിക്കഴിഞ്ഞു. മൂന്നാംഘട്ടം നിർമ്മിച്ച 10 വീടുകളുടെ താക്കോൽദാനമാണ് കൊയിലാണ്ടിയിൽ നടക്കുന്നത്.

Advertisements

വർഷങ്ങളോളം പ്രവാസി ജീവിതം നയിച്ചു സ്വന്തമായി വീടുണ്ടാക്കാൻ സാധിക്കാത്ത പ്രവാസികൾക്ക് വേണ്ടിയാണ് ഈ പദ്ധതി രൂപംകൊണ്ടത്. 51 വീടുകൾക്ക് നാല് കോടി രൂപയാണ് ചിലവ് പ്രതീക്ഷിച്ചത്. സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരാണ് ഈ പദ്ധതിയെ സഹായിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി. പി. ഇബ്രാഹിംകുട്ടി, കൺവീനർ അലി കൊയിലാണ്ടി, ട്രഷറർ വെങ്ങളം റഷീദ്, മഠത്തിൽ അബ്ദുറഹിമാൻ, കെ. എം. നജീബ്, എ. അസീസ്‌, ഷമീം കെ. എം. തുടങ്ങിയവർ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *