ബൈക്ക് മോഷണം: യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: കാപ്പാട് വെച്ച് കഴിഞ്ഞ ദിവസം ബൈക്ക് മോഷ്ടിച്ച പാലക്കാട് തരുകോണം കൊറ്റുതൊടി വീട്ടിൽ മുഹമ്മദ് ബിലാൽ (19) നെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്ത് . കാപ്പാട് ബീച്ച് റിസോർട്ടിനു സമീപത്ത് നിന്നായിരുന്നു ബൈക്ക് മോഷ്ടിച്ചത്.
എസ്.ഐ. സജു എബ്രഹാം, എ.എസ്.ഐ.മുനീർ, സി.പി.ഒമാരായ എൻ.സജീവൻ ദിലീപൻ, സുനിൽ തുടങ്ങിയവരാണ് കേസന്വേഷിച്ചത്. നിരവധി ബൈക്ക് മോഷണ കേസ്സിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

