KOYILANDY DIARY.COM

The Perfect News Portal

ബൈക്കില്‍ യാത്ര ചെയ്യവെ കുടുംബനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം: ബൈക്കില്‍ യാത്ര ചെയ്യവെ കുടുംബനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കെ എന്‍ എം ഈസ്റ്റ് ജില്ലാ മുന്‍ സെക്രട്ടറിയും എടവണ്ണ പഞ്ചായത്ത് മുന്‍വൈസ് പ്രസിഡണ്ടുമായ എടവണ്ണ പത്തപ്പിരിയം നീരോല്‍പ്പന്‍ ഉസ്മാന്‍ മദനി (65) ആണ് മരിച്ചത്. കാരക്കുന്ന് എ എം യു പി സ്കൂള്‍ മുന്‍ അധ്യാപകനുമായിരുന്നു. ഇന്നലെ രാവിലെ 11.30 മണിയോടെ മഞ്ചേരി മരത്താണിയിലാണ് സംഭവം. നാട്ടുകാര്‍ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പ്രമേഹം കുറഞ്ഞതും രക്തസമ്മര്‍ദ്ദം കൂടിയതുമാണ് മരണ കാരണമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ പറഞ്ഞു.

എടവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്, വണ്ടൂര്‍ മണ്ഡലം യൂത്ത് ലീഗ്, എടവണ്ണ പഞ്ചായത്ത് മുസ്ലിംലീഗ് എന്നിവയുടെ ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. കേരള ഹജ്ജ്കമ്മിറ്റിയംഗം, എടവണ്ണ സര്‍വീസ് സഹകരണ ബാങ്ക്ഡയറക്ടര്‍, കെ എ ടി എഫ് സബ് ജില്ലാ ഭാരവാഹി, കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മദ്റസാ നവീകരണ ബോര്‍ഡംഗം എന്നീ പദവികളും വഹിച്ചു. കെ എന്‍ എം ഹജ്ജ് സെല്‍ ലീഡറായിരുന്ന ഇദ്ദേഹം മഞ്ചേരിയില്‍ സലഫ് ഹജ്ജ് സര്‍വീസ് നടത്തി വരികയായിരുന്നു.

ഭാര്യ: മൈമൂന (എടവണ്ണ പഞ്ചായത്ത് പന്നിപ്പാറ 18ാം വാര്‍ഡ് മെമ്ബര്‍) മക്കള്‍: വലീദ് സമാന്‍ (ബിസിനസ്), സിദറത്തുല്‍ മുന്‍തഹ, സഹല്‍ സമാന്‍ (ബിസിനസ്), യുസ്രി സമാന്‍, മിഹ്നത്തുല്‍ മുന്‍തഹ (യു എസ് എ), ബാദിയത്തുല്‍ മുന്‍തഹ, പരേതനായ മിസ്ഹബ് സമാന്‍. സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, അലി, ഹംസ, ഖദീജ, ആയിഷ, ഫാത്തിമ, മറിയുമ്മ, പരേതരായ മുഹമ്മദാജി, ഉമ്മര്‍ ഹാജി. ഖബറടക്കം ഇന്ന് രാവിലെ എട്ടുമണിക്ക്

Advertisements

പത്തപ്പിരിയം പെരുവില്‍കുണ്ട് ജുമാമസ്ജിദില്‍

Share news

Leave a Reply

Your email address will not be published. Required fields are marked *