ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

കണ്ണൂര്‍: പേരാവൂരിലെ കണിച്ചാര്‍ ചാണപ്പാറയില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ശിവപുരം സ്വദേശി ബദരിയ മന്‍സിലില്‍ ഇജാസ് ആണ് മരിച്ചത്. 19 വയസായിരുന്നു. സുഹൃത്ത് അജ്മലിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് മണിയോടെയാണ് അപകടം. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിക്കിടയിലേക്ക് ഇജാസ് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
