KOYILANDY DIARY.COM

The Perfect News Portal

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട: ബാങ്ക് ജീവനക്കാരൻ മരിച്ചു

കൊയിലാണ്ടി:  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട: ബാങ്ക് ജീവനക്കാരൻ മരണമടഞ്ഞു. കൊല്ലം മരളൂർ പനച്ചിക്കുന്നുമ്മൽ എം. കെ. ശേഖരൻ (62) ആണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ആനക്കുളങ്ങരയിൽ ഇയാൾ സഞ്ചരിച്ച ബൈക്കിനു പിറകിൽ മറ്റൊരു ബൈക്ക് ഇടിച്ചതിനെ തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്.

റിട്ട: പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരനും, സി.പി.എം. പ്രവർത്തകനുമായിരുന്നു. ഭാര്യ: ഭാരതി. (മുൻ നഗരസഭാ കൗൺസിലർ കൊയിലാണ്ടി ) മക്കൾ: മിഥുൻകുമാർ, മനു ലാൽ ( പി.എൻ.ബി.കോഴിക്കോട്), ഷിബിൻലാൽ (സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളെജ് കോഴിക്കോട്).

Share news

Leave a Reply

Your email address will not be published. Required fields are marked *