KOYILANDY DIARY.COM

The Perfect News Portal

ബീഫ് കഴിച്ചതിന്റെ പേരില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു

ബെംഗളൂരു : ബെംഗളൂരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. ബെംഗളൂരു വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളായ നിഖില്‍, മെര്‍വിന്‍ മൈക്കിള്‍ ജോയ്, മുഹമ്മദ് ഹാഷിര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സഞ്ജയ് നഗറിലുള്ള താമസസ്ഥലത്തുവച്ച്‌ തദ്ദേശീയരുടെ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ബീഫ് കഴിച്ചതിന്റെ പേരിലാണ് അവര്‍ തങ്ങളെ മര്‍ദിച്ചതെന്നാരോപിച്ച്‌ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കി.പരുക്കേറ്റവരില്‍ മെര്‍വിന്‍ മൈക്കിള്‍ ജോയുടെ നില ഗുരുതരമാണ്. വിദഗ്ധ ചികില്‍സയ്ക്കായി മെര്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റു രണ്ടു വിദ്യാര്‍ഥികളുടെയും പരുക്ക് നിസാരമാണ്.

Share news