ബി.ജെ.പി.യുടെ ശബരിമല സംരക്ഷണയാത്ര കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ബി.ജെ.പി.യുടെ ശബരിമല സംരക്ഷണ യാത്രയ്ക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ലീഡർ ശ്രീധരൻ പിള്ളയെ ഷാളണിയിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തൻമാരോട് അവിശ്വാസം പ്രചരിപ്പിക്കുന്ന സർക്കാർ നടത്തുന്നത് യുദ്ധപ്രഖ്യാപനമാണെന്നും ശബരിമല ദർശനത്തിന് പോകാൻ പോലീസ് സ്റ്റേഷനിൽ നിന്നും പാസ് വാങ്ങണമെന്ന ഉത്തരവ് അയപ്പഭക് തർചെറുത്ത് തോൽപ്പിക്കുമെന്നും അഡ്വ. പി. എസ്സ്. ശ്രീധരൻ പിള്ള പ്രസ്താവിച്ചു. എൻ.ഡി.എയുടെ രഥയാത്രക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസം മൗലികാവകാശമാണെന്നും അത് സംരക്ഷിക്കാൻ ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ബി.ഡി.ജെ.എസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിയും .സംസാരിച്ചു. ചേറ്റൂർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എ.എൻ.രാധാകൃഷ്ണൻ ,കെ .സുരേന്ദ്രൻ, കെ.പി.ശ്രീശൻ, പി.എം.വേലായുധൻ, പ്രൊഫ.വി.ടി.രമ, എം.കെ. നീലകണ്ഠൻ സംസാരിച്ചു.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത രാമകൃഷ്ണൻ ഗുരുസ്വാമിയുടെ വസതി ശ്രീധരൻ പിള്ളയും, തുഷാർ വെള്ളാപ്പള്ളിയും സന്ദർശിച്ചു.

