ബി.ജെ.പി.നേതാവിന്റെ വാഹനം തീവെച്ച് നശിപ്പിക്കാൻ ശ്രമം

കൊയിലാണ്ടി: ബി.ജെ.പി.നേതാവിന്റെ ടെംബോ ട്രാവൽ ജീപ്പ് തീവെച്ച് നശിപ്പിക്കാൻ ശ്രമം. ബി.ജെ.പി. കൊയിലാണ്ടി മുൻസിപ്പൽ നോർത്ത് പ്രസിഡണ്ട് പ്രദീപൻ തുന്നാരിയുടെ ട്രാക്സാണ് കത്തിക്കാൻ ശ്രമം നടത്തിയത്. ഇന്നു പുലർച്ചെ ഒന്നര മണിയോടെയാണ് സംഭവം ദേശീയ പാതയിൽ സിൽക്ക് ബസാറിനു സമീപത്തെ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു.
ദേശീയ പാതയിലൂടെ കടന്നു പോവുകയായിരുന്ന ലോറി ഡ്രൈവർ് ട്രാക്സ് കത്തുന്നത് കണ്ട് വണ്ടി നിർത്തി തീയണച്ചതിനാൽ പൂർണ്ണമായും കത്തുന്നത് ഒഴിവായി. വണ്ടിയുടെ ഏതാനും ഭാഗങ്ങൾ കത്തി നശിച്ചു. മണ്ണെണ്ണ ഒഴിച്ചാണ് തീവെച്ചതെന്ന് കരുതുന്നു. കൊയിലാണ്ടി പോലീസ് എത്തി കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസം മുമ്പ് സിൽക്ക് ബസാറിലെ സി.പി.എം.ഓഫീസിന്റെ ജനൽചില്ലുകൾ തകർത്ത സംഭവവും ഉണ്ടായിരുന്നു.സംഭവത്തിൽ ബി.ജെ.പി.ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബി.ജെ.പി നേതാക്കളായ അഡ്വ.വി. സത്യൻ വിനോദ് വായനാരി, വി.കെ.ജയൻ തുടങ്ങിയവർ സന്ദർശിച്ചു.

