ബി.ജെ.പി. ജന്മദിനാചരണം നടത്തി

കൊയിലാണ്ടി: ഭാരതീയ ജനതാ പാർട്ടിയുടെ 43-ാം ജന്മദിനത്തിൽ വിവിധ ബൂത്തുകളിൽ പതാക ഉയർത്തി. കൊയിലാണ്ടി നഗരത്തിൽ മണ്ഡലം പ്രസിഡണ്ട് എസ്.ആർ.ജയ് കിഷ്പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി.സത്യൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. സുരേഷ്, ജില്ലാ കമ്മിറ്റി അംഗം വായനാരി വിനോദ് ,നഗരസഭാ സൗത്ത് പ്രസിഡണ്ട് രവി വല്ലത്ത്, സന്തോഷ് പയറ്റുവളപ്പിൽ, കെ.പി.എൽ. മനോജ്, അഭിൻ അശോക്, വി.കെ.മുകുന്ദൻ തുടങ്ങിയവർ സംബന്ധിച്ചു. മധുര പലഹാര വിതരണവും നടത്തി. കൊയിലാണ്ടിയിലെ വിവിധ ബൂത്തുകളിൽ പതാക ഉയർത്തൽ നടത്തി.




