ബിഎസ്എഫ് ജവാന്മാര്ക്കൊപ്പം ദസറ ആഘോഷിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്

ജയ്പൂര്‍: ബിഎസ്എഫ് ജവാന്മാര്ക്കൊപ്പം ദസറ ആഘോഷിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയായ രാജസ്ഥാനിലെ ബികനേരിലാണ് രാജ്നാഥ് സിംഗ് സൈനികര്‍ക്കൊപ്പം ദസറ ആഘോഷിച്ചത്.
ആയുധ പൂജയിലും രാജ്നാഥ് സിംഗ് പങ്കെടുത്തു. ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി അതിര്‍ത്തിയില്‍ ആയുധ പൂജയില്‍ പങ്കെടുക്കുന്നത്. ദസറ ആഘോഷത്തിന്റെ ഭാഗമായാണ് ആയുധ പൂജ നടത്തിയത്.

