ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് ജാമ്യം ലഭിച്ചു

കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്‌റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് ജാമ്യം ലഭിച്ചു. കേരളത്തിലേക്ക് പ്രവേശിക്കരുതെന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. രണ്ടാഴ്‌ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്.
