ബിവറേജസ് കോര്പറേഷന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ കൂടി നല്കി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോര്പറേഷന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ കൂടി നല്കി. അഞ്ചു കോടി രൂപയുടെ ചെക്ക് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ കോര്പറേഷന് മാനേജിങ്ങ് ഡയരക്ടര്‍ സ്പര്‍ജന്‍ കുമാര്‍ വ്യവസായ മന്ത്രി ഇ പി ജയരാജന് കൈമാറി.
ദുരിതാശ്വാസ നിധിയിലേക്ക്ബീവറേജസ് കോര്പറേഷന്ഒരു കോടി രൂപ നേരത്തേ കൈമാറിയിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ് യു രാജീവ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ എന്നിവരും സംബന്ധിച്ചു.

