ബിന്ദുവിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി

കൊയിലാണ്ടി: ശബരിമല ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ സ്ത്രീകളിൽ കൊയിലാണ്ടി സ്വദേശിയായ അഡ്വ. ബിന്ദുവിന്റെ പൊയിൽകാവിലെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ഇന്ന് കാലത്ത് സി.ഐ.കെ.ഉണ്ണികൃഷ്ണനെ ടെലഫോണിൽ വിളിച്ച് ബിന്ദുവിന്റെ ഭർത്താവ് ഹരിഹരൻ പോലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.നേരത്തെ ശബരിമല ദർശനത്തിന് പോയപ്പോൾ ബിന്ദുവിന്റെ വിടിനു മുന്നിൽ സംഘപരിവാർ പ്രവർത്തകർ നാമ ജപം നടത്തിയിരുന്നു.
