ബിജെപി ജനപ്രതിനിധികള്‍ തങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ കൈമാറണം: മോദി

ന്യൂഡല്‍ഹി> ബിജെപി ജനപ്രതിനിധികള്‍ തങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ കൈമാറാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു .നോട്ട് അസാധുവാക്കല്‍ നടപടിക്ക് പിറകെയാണ് ബിജെപി എംപിമാരോടും എംഎല്‍എമാരോടും അക്കൌണ്ട് വെളിപെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
ചൊവ്വാഴ്ച്ച രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്. വിശദാംശങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് കൈമാറേണ്ടത്.

നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും ഇവര്‍ വെളിപ്പെടുത്തണം. വിവരങ്ങള്‍ 2017 ജനവരി ഒന്നിനു തന്നെ അമിത്ഷായ്ക്ക് ലഭിച്ചിരിക്കണമെന്നും മോഡി നിര്‍ദ്ദേശിച്ചു.
Advertisements

