KOYILANDY DIARY.COM

The Perfect News Portal

ബാഹുബലി 2 അടുത്തവര്‍ഷം 2017 ഏപ്രില്‍ 28ന്‍ റിലീസ്

ന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി 2. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചത്.

ബാഹുബലി ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് അടുത്ത വര്‍ഷം അറിയാം. ചിത്രത്തിന്റെ റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തവര്‍ഷം 2017 ഏപ്രില്‍ 28നാണ് ബാഹുബലി ദ് കണ്‍ക്ളൂഷന്‍ തിയറ്ററുകളിലെത്തുന്നത്.

ഈ വര്‍ഷം ഡിസംബറില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ പ്രഖ്യാപിച്ചത്. ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കണ്ണൂരിലും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.

Advertisements
Share news