ബാലുശ്ശേരിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ അശാസ്ത്രീയമായ ലോക്ഡൗൺ സംവിധാനത്തിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിൽ ഉൾപ്പെട്ട ബാലുശ്ശേരി ടൗണിൻ്റെ ഒരു ഭാഗത്തെ കടകൾ തുറക്കുകയും മറുഭാഗത്തെ കടകൾ അടച്ചിടുകയും ചെയ്ത നടപടിക്കെതിരേയാണ് സമരം സംഘടിപ്പിച്ചത്.

അതുൽ ഇയ്യാട് സമരം ഉദ്ഘാടനം ചെയ്തു. സുജിത്ത് പറമ്പിൽ അധ്യക്ഷനായി. അഫ്സൽ പനായി, ബഗീഷ്ലാൽ, സുവിൻ, വിഷ്ണു തണ്ടോറ, ഫത്തഹ് മുഹമ്മദ്, സഫ്ദർ ഹാശ്മി, ആദിൽ എന്നിവർ സംസാരിച്ചു.


