KOYILANDY DIARY.COM

The Perfect News Portal

ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരുക്കേറ്റു

അടിമാലി: അടിമാലിക്ക് സമീപം അഞ്ചാംമൈലില്‍ ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരുക്കേറ്റു. കോതമംഗലത്തേക്ക് പോകുകയായിരുന്ന മരിയ മോട്ടോഴ്സ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞെങ്കിലും മരത്തില്‍ തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസില്‍ 43 പേരുണ്ടായിരുന്നു. പരുക്കേറ്റവരെ കോതമംഗലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച‍ു.

Share news