കോളേജ് വിദ്യാർഥികൾക്ക് മർദ്ദനമേറ്റു

കൊയിലാണ്ടി: ഗവ:കോളേജ് വിദ്യാർഥികൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു. സ്വകാര്യബസ് കണ്ടക്ടറുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചെന്നാണ് പരാതി. ഡിഗ്രി വിദ്യാർഥികളായ അജയ്, കെ.പി. അഖിൽ, സാരംഗ്, അബിൻ എന്നിവർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
താമരശ്ശേരി-മാഹിപ്പാലം റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടർ കഴിഞ്ഞ ദിവസം കോളേജ് വിദ്യാർഥിനികളോട് മോശമായി പെരുമാറിയിരുന്നു. ഇത് മറ്റ് കുട്ടികൾ ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ ബൈക്കുകളിലെത്തിയ സംഘം പെൺകുട്ടികളെ ഭീഷണിപ്പെടുത്തി. വൈകീട്ട് കോളേജ് വിട്ട് വന്ന വിദ്യാർഥികളെ ആനക്കുളം വെച്ച് സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. പോലീസിൽ കോളേജ് അധികൃതർ പരാതി നൽകി.
