ബസ്സുകളുടെ മത്സരയോട്ടത്തിൽ പ്രതിഷേധം: രണ്ട് ബസ്സുകൾ പോലീസ് കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: ദീർഘദൂര ബസ്സുകളുടെ മത്സരയോട്ടത്തിൽ യാത്രക്കാരുടെ കടുത്ത പ്രതിഷേധം. വെളളിയാഴ്ച രാവിലെ കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന കല്യാൺ ബസ്സും, കോഴിക്കോട് വടകര റൂട്ടിലോടുന്ന ഗുരുദേവ ബസ്സും തമ്മിൽ മൽസരിച്ചോടിടെത്തിയത്. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിൽ സംഘർഷമുണ്ടാക്കി. മൽസരയോട്ടത്തിൽ പ്രതിഷേധിച്ച് ഇരു ബസ്സുകളും യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർ് തടഞ്ഞിട്ടു. വഴിയിൽ പല സ്ഥലത്ത് നിന്നും വൻ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു ഉടൻതന്നെ പോലീസെത്തി ഇരു ബസ്സുകളും കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. യാത്രക്കാരെ മറ്റ് ബസ്സുകളിൽ കയറ്റിയശേഷം രണ്ട് ബസ്സുകൾക്കെതിരെയും കേസെടുത്തു.
ഒന്നും രണ്ടും മിനിട്ട് ഇടവിട്ടാണ് കോഴിക്കോട് ബസ്സ് സ്റ്റാന്റിൽ നിന്നും ദീർഘദൂര ബസ്സുകൾ പുറപ്പെടുക. പിന്നീട് ദേശീയ പാതയിലൂടെ കുതിച്ചോടുന്ന ബസ്സുകൾ മറ്റു വാഹനങ്ങളെയും ബസ്സിനെയും മറികടക്കാനുളള ശ്രമത്തിനിടയിൽ യാത്രക്കാരുടെ ജീവന് തീരെ വിലകൽപ്പിക്കാറില്ല. മൽസരയോട്ടത്തിൽ ഇരു ചക്രവാഹനക്കാർ, ഓട്ടോറിക്ഷക്കാർ, കാർ തുടങ്ങിയ ചെറു വാഹനങ്ങളെ തീരെ ഗൗനിക്കാറില്ല ഇത് അപകടം വലിയതോതിൽ വർദ്ധിക്കുകയാണ് ചെയ്യുന്നത്. മുമ്പ് നടക്കുന്നപോടെ വാഹന പരിശോധന ഇപ്പോൾ നടക്കാറില്ല. പിഴ ഈടാക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ പോലീസ് വാഹന പരിശോധന നടത്തുന്നത്.

