ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒളവണ്ണ തണ്ടാമഠത്തില്‍ ഷാജി(46)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. കൈമ്പാലം ഗ്ലോബല്‍ സ്കൂളിനു മുമ്പില്‍ വച്ചാണ് അപകടം നടന്നത്. പന്തീരാങ്കാവ്-മണക്കടവ് റോഡിലെ എസ്.എസ് ഫ്രൂട്ട് സ്റ്റാള്‍ ഉടമയാണ് ഷാജി.
വീട്ടില്‍ നിന്ന് തന്റെ കടയിലേക്ക് പോവുകയായിരുന്ന ഷാജിയുടെ ബൈക്കിനു പിന്നില്‍ അതേ ദിശയില്‍ വന്ന പെരുമണ്ണ-കോഴിക്കോട് റൂട്ടിലോടുന്ന കെ.ആര്‍.എസ് എന്ന സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് ഷാജിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശങ്കരന്‍കുട്ടിയുടെയും ശാരദയുടെയും മകനാണ് ഷാജി. ഭാര്യ: ദീപ, മക്കള്‍: ആകാശ്, മേഘ, സഹോദരങ്ങള്‍: പ്രമോദ്, വിനോദ്, സുനിത.

