ബന്ധുവിന്‍റെ നിരന്തര പീഡനത്തെതുടര്‍ന്ന് പതിനഞ്ചു വയസുകാരി ജീവനൊടുക്കി

ചെന്നൈ: ഉറ്റ ബന്ധുവിന്‍റെ നിരന്തര പീഡനത്തെതുടര്‍ന്ന് പതിനഞ്ചു വയസുകാരി ജീവനൊടുക്കി. മയക്കാനുള്ള പൊടി കലര്‍ത്തിയ വെള്ളം പെണ്‍കുട്ടിക്കു നല്‍കിയാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയിരുന്നത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി അതു കാണിച്ച് ഭീക്ഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.
പീഡനം സഹിക്ക വയ്യാതെ കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. സ്വകാര്യ സ്കൂളിലെ ജീവനക്കാരനായ ബന്ധുവാണ് കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. പത്താം ക്ലാസിലെ തന്‍റെ പരീക്ഷകള്‍ കഴിഞ്ഞതിനു പിന്നാലെ ദീര്‍ഘമായ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചിട്ടാണ് കുട്ടി മരിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പീഡനം തുടരുകയായിരുന്നുവെന്ന് കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിവരം പുറത്തു പറഞ്ഞാല്‍ പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. സഹിക്ക വയ്യാതെ അടുത്തിടെ കുട്ടി ഈ വിവരം വീട്ടുകാരോടു വെളിപ്പെടുത്തിയെങ്കിലും അപമാനം ഭയന്ന് വീട്ടുകാര്‍ രഹസ്യമാക്കി വെയ്ക്കുകകയായിരുന്നു.

പോസ്കോ നിയമ പ്രകാരം പെണ്‍കുട്ടിയുടെ ബന്ധുവിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

