KOYILANDY DIARY.COM

The Perfect News Portal

ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാവിമാനത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികളും

കോഴിക്കോട് > ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാവിമാനത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികളും. കാക്കൂര്‍ തച്ചൂര്‍ അപ്പുനിവാസില്‍ രാജന്റെ മകന്‍ സജീവ്കുമാര്‍(38), കക്കോടി കോട്ടൂപ്പാടം സ്വദേശി ചെറിയാമ്പത്ത് പരേതനായ വാസുനായരുടെ മകന്‍ ഐ പി വിമല്‍ (30) എന്നിവരെയാണ് കാണാതായത്. പോര്‍ട്ബ്ളെയറില്‍ നേവി ഉദ്യോഗസ്ഥനാണ് സജീവ്കുമാര്‍. വിമല്‍ കാര്‍ണിക്കോബാറിലെ മിലിട്ടറി എന്‍ജിനീയറിങ് വിഭാഗത്തിലും ജോലി ചെയ്യുന്നു.

ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന സജീവ് ഒരു വര്‍ഷം മുമ്പാണ് പോര്‍ട്ബ്ളെയറിലെത്തിയത്. പതിനാലു വര്‍ഷമായി നേവിയില്‍ ഉദ്യോഗസ്ഥനാണ്.

ബംഗളൂരുവില്‍ മൂത്രാശയസംബന്ധമായ അസുഖത്തിന് ചികിത്സക്കെത്തിയതായിരുന്നു സജീവ്. രണ്ടു മാസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കു വിധേയനായി രണ്ടാഴ്ച മുമ്പാണ് വിദഗ്ധചികിത്സക്ക് ബംഗളൂരുവിലേക്ക് പോയത്. പോര്‍ട്ട്ബ്ളെയറിലേക്ക് വിമാനം കയറുന്നതിനാണ് ചെന്നൈയിലെത്തിയത്. ജൂണ്‍ നാലിനാണ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ ജെസിയും മകള്‍ ദിയാലക്ഷ്മിയും പോര്‍ട്ബ്ളെയറിലാണ്. അമ്മ: ചന്ദ്രമതി. സഹോദരന്‍: അജിത്കുമാര്‍.  നാല് ദിവസം മുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയ സൈനികനാണ് വിമല്‍.

Advertisements

 

Share news