KOYILANDY DIARY.COM

The Perfect News Portal

ഫ്‌ളക്‌സുകൾ  റീസൈക്ലിംഗിനായി അയക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി: ‘സീറോ വേയ്‌സ്റ്റ് കോഴിക്കോട് ‘ പദ്ധതിയുമായി സഹകരിച്ചു  കൊണ്ട് സൈന്‍ പ്രിന്റിംഗ് ഇന്റ്‌സ്ട്രീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന കാലാവധി കഴിഞ്ഞതും അലക്ഷ്യമായി കിടക്കുന്നതുമായ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും തിരിച്ചെടുത്ത് റീസൈക്ലിംഗിനായി അയക്കുന്ന പ്രവൃത്തിയുടെ രണ്ടാം ഘട്ടം  കൊയിലാണ്ടിയില്‍ നടന്നു.
റീസൈക്ലിംഗിനായി ശേഖരിക്കുന്ന ഫ്‌ളക്‌സുകള്‍ കര്‍ണ്ണാടകയില്‍ പ്രവൃത്തിച്ചുവരുന്ന റീസൈക്ലിംഗ് പ്ലാന്റിലേക്ക് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊണ്ടുപോകും. ഇതില്‍ നിന്നും ലഭിക്കുന്ന ഉപോല്‍പന്നം റോഡ് ടാറിംഗിനും മറ്റും വളരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.  ഫള്ക്‌സ് തിരിച്ചെടുക്കുന്ന പ്രവൃത്തി എല്ലാമാസവും തുടരുമെന്ന് വടകര മെഖലാ കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പുനല്‍കി. ഫ്ലക്സുകൾ തിരിച്ചെടുക്കുന്ന പദ്ധതിക്ക്എല്ലാ രാഷ്ട്രീയ സാമൂഹിക സംഘടനകളും സ്ഥാപനങ്ങളും പൂര്‍ണ്ണ സഹകരണവും പിന്തുണയും ഉറപ്പുനല്‍കിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കോഴിക്കോട് ജില്ല പ്രസിഡന്റ് ജൈസൽ വടകര, സോൺ പ്രസിഡന്റ് വിജീഷ്, സെക്രട്ടറി സിജീഷ് എന്നിവർ നേതൃത്വം നൽകി.
Share news

Leave a Reply

Your email address will not be published. Required fields are marked *