ഫോര്‍മാലിന്‍ കലര്‍ത്തിയ രണ്ടര ടണ്‍ മത്സ്യം പിടികൂടി

തിരുവനന്തപുരം: മൃതദേഹം കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ രണ്ടര ടണ്‍ മത്സ്യം നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ ഓപ്പറേഷന് ഈഗിള്‍ ഐ സ്ക്വാഡ് പിടിച്ചു. ഇന്ന് പുലര്‍ച്ചെ പട്ടത്ത് വാഹന പരിശോധനയ്ക്കിടെയാണ് കര്‍ണാടക രജിസ്ട്രേഷന് ലോറിയില്‍ 95 പെട്ടികളിലായി നിറച്ച് കൊണ്ടുവന്ന നവര മത്സ്യം പിടികൂടിയത്. സ്ക്വാഡിന്റെ പക്കലുണ്ടായിരുന്ന ഫോര്‍മാലിന്‍ ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച നടത്തിയ പരിശോധനയിലാണ് മത്സ്യത്തില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ ഈഗിള്‍ ഐ സ്ക്വാഡ് ചോദ്യം ചെയ്തു. പാങ്ങോട് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കായി മംഗലാപുരത്ത് നിന്ന് രണ്ട് ദിവസം മുമ്ബ് കയറ്റിവിട്ട മത്സ്യമാണ് ഇതെന്ന് ഇവര്‍ വെളിപ്പെടുത്തി.
ക്രിസ്മസിനോട് അനുബന്ധിച്ച് നഗരത്തിലെ മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും ബേക്കറികളും നടത്തി വരുന്ന പരിശോധനയുടെ ഭാഗമായാണ് മാര്‍ക്കറ്റുകളിലെത്തിക്കാന്‍ കൊണ്ടുവന്ന മത്സ്യവും പരിശോധിച്ചത്. ഇന്‍സുലേറ്റഡ് വാനായിരുന്നെങ്കിലും ഫ്രീസര്‍ സംവിധാനം ഉണ്ടായിരുന്നില്ല. ഫോര്‍മാലിനും ഐസും കലര്‍ത്തി മത്സ്യം പ്ളാസ്റ്റിക് ബോക്സുകളില്‍ നിറയ്ക്കുകയായിരുന്നുവെന്നാണ് നിഗമനം.

പിടികൂടിയ മത്സ്യം വാഹനം സഹിതം നഗരസഭാ ഓഫീസിലേക്ക് മാറ്റി. മത്സ്യം കുഴിച്ചുമൂടുമെന്ന് നഗരസഭാ ജീവനക്കാര്‍ അറിയിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് സുധാകരന്, ഷാജി.കെ നായര്‍. മീനു.എസ്.എസ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജി, രാജേഷ് എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്. ഈഗിള്‍ ഐ സ്ക്വാഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്നും 100 കിലോ പ്ളാസ്റ്റിക്ക് പിടിരുന്നു. റെയ്ഡിനിടെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും വാക്കി ടോക്കി തട്ടിയെടുക്കുകയും ചെയ്ത ഹോട്ടലുടമയ്ക്കെതിരെ നഗരസഭ പൊലീസില്‍ പരാതി നല്‍കുകയും ഹോട്ടല്‍ നഗരസഭ അടച്ചുപൂട്ടുകയും ചെയ്തു.

