ഫെയ്‌സ് ബുക്ക് കൂട്ടായ്മ ഒരുക്കുന്ന ഗ്ലോബല്‍മീറ്റ് ആഗസ്ത് 21-ന് കൊയിലാണ്ടി ഐ.സി.എസ്. ഓഡിറ്റോറിയത്തില്‍

കൊയിലാണ്ടി: ‘നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന സന്ദേശവുമായി ഫെയ്‌സ് ബുക്ക് കൂട്ടായ്മ ഒരുക്കുന്ന ഗ്ലോബല്‍മീറ്റ് ആഗസ്ത് 21-ന് കൊയിലാണ്ടി ഐ.സി.എസ്. ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു പ്രതിനിധിസമ്മേളനം, കുടുംബസംഗമം, കലാവിരുന്ന് എന്നീ പരിപാടികള്‍ നടക്കും. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ. ദാസന്‍ എം.എല്‍.എ, അഡ്വ. കെ. സത്യന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ശിഹാബുദ്ദീന്‍ എ, അസീസ് സൈന്‍ കൊയിലാണ്ടി, റഷീദ് മൂടാടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
