ഫുട്ബോള്‍ ഫെസ്റ്റ് സമാപിച്ചു

കുറ്റ്യാടി: ലഹരി വിമുക്ത ക്യാമ്ബയിന്റെ ഭാഗമായി കുറ്റ്യാടി മഹല്ല് സംഘടിപ്പിച്ച ഫുട്ബോള്‍ ഫെസ്റ്റ് സമാപിച്ചു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ഫെസ്റ്റില്‍ യു.പി.വിഭാഗത്തില്‍ എം.ഐ.യു.പി.കുറ്റ്യാടിയും ഹൈസ്കൂള്‍ വിഭാഗത്തില്‍സ്ട്രൈക്കേര്‍സ് കുറ്റ്യാടിയും ജേതാക്കളായി.
മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവും മഹല്ല ്പ്രസിഡന്റുമായ സി.എം.നൗഫല്‍ അഹമ്മദ് ഉദ്ഘാടനംചെയ്തു.ഒ.പി.ഗംഗാധരന്‍, കരിമ്ബില്‍ ഖാദര്‍ ഹാജി, ഏ.സി.അബ്ദുള്‍മജീദ്, ഇല്ലാട്ടുമ്മല്‍ മുഹമ്മദ്, കണ്ടിയില്‍ അബ്ദുള്‍മജീദ്, കെ.ബഷീര്‍, കെ.നബീല്‍, അന്‍വര്‍, പി.അ്ബ്ദുള്‍ഹമീദ്, അഹമ്മദ്ഷലാദ്, സുബൈര്‍ഗദ്ദാഫി, എ.സി.ഇല്ല്യാസ്എന്നിവർ സംസാരിച്ചു.

പുവ്വത്തിങ്കല്‍ അബ്ദുള്‍മജീദ്, കെ.എസ്.അബ്ദുള്ള, പി.സമീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എം.ഷെഫീഖ് മാസ്റ്റര്‍, കെ.റഷീദ്, എന്നിവര്‍ കളി നിയന്ത്രിച്ചു.

