ഫിഷറീസ് യൂ.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടെ പരിശീലനം തുടങ്ങി
കൊയിലാണ്ടി: ഗവ. ഫിഷറീസ് യൂ.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടെ പരിശീലനം തുടങ്ങി. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ദിവ്യ ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് ടി.പി. സന്തോഷ്, എ.ഗോവിന്ദന്‍, കെ.ടി. ജോര്‍ജ്, ഇ.ശിവദാസന്‍, എന്‍.വി. അജിത, പ്രധാനാധ്യാപകന്‍ കെ.ടി.രമേശന്‍, ആര്‍. ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. കെ.പി. ഷാജി, പ്രവീണ്‍ തുടങ്ങിയവരാണ് പരിശീലകര്‍.



