ഫാ. പോള്‍ മംഗലന്‍ വാഹനാപകടത്തില്‍ മരിച്ചു

ചാലക്കുടി: ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൈദികന് മരിച്ചു. ഇരിങ്ങാലക്കൂട രൂപതയിലെ മുതിര്‍ന്ന വൈദികനും, വെള്ളിക്കുളങ്ങര പ്രസന്റേഷന് എഫ്സി കോണ്‍വെന്റ് കപ്ലോനുമായ ഫാ. പോള്‍ മംഗലന്‍ (63) ആണ് മരിച്ചത്.
സൗത്ത് മാരാകോട് റോഡില്‍ ഇന്നു രാവിലെ 11.30നായിരുന്നു അപകടം. സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

1982 ല്‍ ആണ് തിരിപ്പട്ടം സ്വീകരിച്ചത്. കൊടകര ഇടവകയിലെ മംഗലന്‍ കുഞ്ഞിപ്പൈലന്‍-കുഞ്ഞേല്യ ദന്പതികളുടെ മകനാണ് ഫാ. പോള്‍ മംഗലന്‍. മൃതദേഹം സെന്റ് ജയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് തീരുമാനിക്കും.

