KOYILANDY DIARY.COM

The Perfect News Portal

ഫാർമസിസ്റ്റുകൾ കൊയിലാണ്ടി പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: ഡ്രഗ്സ് & കോസ് മെറ്റിക്ക് ആക്ടിലെ ഷെഡ്യൂൾ കെ   നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ കരട് വിഞ്ജാപനത്തിനെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് സ് അസോസിയേഷൻ കെ.പി.പി.എ. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഫാർമസിസ്റ്റുകൾ കൊയിലാണ്ടി ഹെഡ്  പോസ്റ്റോഫീസിലേക്ക് മാർച്ചും പകൽ വെളിച്ചത്തിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധ സംഗമവും നടത്തി. അസോസിയേഷൻ മുൻ ജില്ലാ സിക്രട്ടറി മഹമൂദ് മൂടാടി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ദിദീഷ് കുമാർ പി.എം അധ്യക്ഷത വഹിച്ചു.
ഔഷധ പരിഞ്ജാനം ഇല്ലാത്തവരെ കൊണ്ട് മരുന്ന് വിതരണം ചെയ്യിക്കാനുള്ള നീക്കം പൊതുജന ആരോഗ്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലും ഔഷധ സംഭരണവും വിതരണവും ശാസ്ത്രീയമായി ഫാർമസിസ്റ്റുകൾ മാത്രം നടത്തുമ്പോൾ നമ്മുടെ സർക്കാർ ഈ മേഖലയെ പിന്നോട്ടടിപ്പിക്കുന്ന നയങ്ങളുമായി വരുന്നത് വിരോധാഭാസമാണ്. കേന്ദ്ര സർക്കാർ ഈ നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏരിയാ സിക്രട്ടറി എ.കെ. രനീഷ് അശ്വതി, എ. ശ്രീശൻ, എം. ജിജീഷ്, അനിൽകുമാർ. കെ, റാബിയ പി.വി, എന്നിവർ സംസാരിച്ചു. പ്രതിഷേധ സംഗമത്തിന് സി.എം. വൈശാഖ്, വി.എസ്. അഖിൽ നാഥ്, പി.കെ, അനിൽകുമാർ ടി.വി, രാഖില. കെ, ശ്രീമണി, ടി.കെ. രാഗേഷ്, കെ.കെ. ശ്രുതി തുടങ്ങിയവർ നേതൃത്വം നല്കി.
Share news

Leave a Reply

Your email address will not be published. Required fields are marked *